Kanam Rajendran Interview<br />ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കാണിച്ചത് ശുദ്ധഅസംബന്ധമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ശബരിമല വിഷയത്തിലെ യുഡിഎഫ്- ബിജെപി നിലപാടുകളെയും അദ്ദേഹം തള്ളി."വണ്ടിന് പിന്നിൽ കുതിര കെട്ടാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് കാനത്തിൻ്റെ പ്രതികരണം.കേസ് ഒൻപതംഗ ബെഞ്ചിൻ്റെ പരിഗണനയിലാണ്.സുപ്രീംകോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തോട് പ്രതികരിച്ചു. സിപിഐ ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കാൻ ആലോചിച്ചതായും അദ്ദേഹം വ്യക്തമാക്കി.<br />